-->
2012 നവംബര്‍ 7 മുതല്‍ 2013 ജനുവരി 5 വരെ ജ്ഞാനോദയ
വായനശാലയും,ജ്ഞാനോദയ കലാസാംസ്കാരിക
വേദിയും സംയുക്തമായി സംഘടിപ്പിച്ച കേരളീയം
2013 ന്റെ പരിസമാപ്തി
5/1/13 ന് വായനശാലാ
ഗ്രൗണ്ടില്‍ , അഭിനയ
ചക്രവര്‍ത്തി ശ്രീ.തിലകന്റെ
നാമധേയത്തില്‍ തയ്യാറാക്കിയ
തുറന്ന വേദിയില്‍ നടന്നു.
അംഗന്‍
വാടികളിലെ കൊച്ചു കലാകാരന്മാരുടെ
നൃത്തനൃത്യങ്ങളോടെയാണ്
പരിപാടികളുടെ തിരശ്ശീലയുയര്‍ന്നത്.
8 മണിയോടെ നടന്ന
ഉദ്ഘാടനച്ചടങ്ങിന് ബഹു.ബാലുശ്ശേരി
മണ്ഡലം MLA ശ്രീ.
പുരുഷന്‍ കടലുണ്ടി
നേതൃത്വം നല്‍കി. രാഷ്ട്രീയ-സാമൂഹിക
രംഗങ്ങളിനെ വ്യക്തിത്വങ്ങള്‍
, കലാ സാംസ്കാരിക
പ്രവര്‍ത്തകര്‍ എന്നിവര്‍
ഒന്നിച്ചാണ് ഉദ്ഘാടനച്ചടങ്ങിന്റെ
നിറദീപത്തിന് തിരി തെളിയിച്ചത്.
പ്രൗഢഗംഭീരമായ
ഉദ്ഘാടനച്ചടങ്ങിനു ശേഷം ,
വായനശാലാ പ്രവര്‍ത്തകനും
കലാവേദിയുടെ സജീവാംഗവുമായ
ശ്രീ.ഷാലുവിന്റെ
നേതൃത്വത്തില്‍ ശിക്ഷണം
ലഭിച്ച , ആഴ്ചകളോളമായി
പരിശീലനം നേടിയ കുട്ടികളുടെ
ദൃശ്യവിരുന്ന് വേറിട്ട
അനുഭവമായി. നൂറു
കണക്കിനു നാട്ടുകാര്‍ ഒത്തു
ചേര്‍ന്ന വലിയ സദസ്സില്‍ ,
കുട്ടികളുടെ ഓരോ
പരിപാടിക്കും നല്ല പ്രോത്സാഹനമാണ്
ലഭിച്ചത്.ഇത്തരം
സദസ്സുകളില്‍ സാധാരണയായി
കണ്ടുവരുന്ന അപശബ്ദങ്ങളോ
കമന്റുകളോ ഒരു ഭാഗത്തു നിന്നും
ഉയരാതിരുന്നത് , മാസങ്ങളോളമായി
ഇതിന്റെ വിജയത്തിനായി അഹോരാത്രം
വിയര്‍പ്പൊഴുക്കിയ സംഘാടകര്‍ക്ക്
ഉത്തേജനം പകര്‍ന്നു.
കുട്ടികളുടെ
വിവിധ കലാപരിപാടികള്‍ക്കു
ശേഷം , തൃശ്ശൂര്‍
ജനനയന അവതരിപ്പിച്ച ദൃശ്യ
വിസ്മയങ്ങള്‍ നാട്ടുകാര്‍ക്ക്
വേറിട്ട അനുഭവമായി.
No comments:
Post a Comment