വായനശാല സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍.എല്ലാ മാന്യ വായനക്കാര്‍ക്കും പുതുവത്സരാശംസകള്‍.....

Monday, October 31, 2011

ഐ വി ദാസ് അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും

30/10/11 ന് വായനശാലയില്‍ ഐ വി ദാസ് അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നടന്നു.ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീ.ബാലന്‍ മാസ്റ്റര്‍ ഐ വി ദാസ് അനുസ്മരണ പ്രഭാഷണവും ഫോട്ടോ അനാച്ഛാദനവും നടത്തി.4 മണിക്ക് വായന ശാലയില്‍ നടന്ന യോഗ നടപടികള്‍ ബഹു.കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ടി കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.ശ്രീ.എന്‍ അച്യുതന്‍ നായര്‍ , വാര്‍ഡ് മെമ്പര്‍ ​ശ്രീമതി.എന്‍ ടി ഗിരിജ എന്നിവര്‍ സംസാരിച്ചു.പ്രസിഡന്റ് സി കെ വിജയന്‍ അധ്യക്ഷത വഹിച്ചു.

വായന ശാലാ സെക്രട്ടറി രാജു സ്വാഗതവും ഷാലു നന്ദിയും പറഞ്ഞു.കോരിച്ചൊരിയുന്ന മഴയായിരുന്നിട്ടും ധാരാളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

No comments:

Post a Comment