Monday, November 21, 2011
അറിവരങ്ങ്
വായനശാലയുടെ നേതൃത്വത്തില്‍ അറിവരങ്ങ് ക്ലാസ്സ് നടന്നു.അന്താരാഷ്ട്ര രസതന്ത്ര വര്‍ഷത്തോടനുബന്ധിച്ച്, രസതന്ത്രത്തിന്റെ തന്ത്രങ്ങളെപ്പറ്റിയായിരുന്നു ഇത്തവണത്തെ ക്ലാസ്സ്.ആല്‍ക്കലികളുടേയും ആസിഡുകളളുടേയും വിവിധ ഭാവങ്ങള്‍ കുട്ടികളെ അറിവിന്റെ മേഖലകളിലേക്കു കൈ പിടിച്ചുയര്‍ത്തി.ക്ലാസ്സ് മുറികളില്‍ നിന്ന് നേടിയ അറിവുകള്‍ ചെറു പരീക്ഷണങ്ങളിലൂടെ പ്രയോഗ തലത്തില്‍ അവതരിപ്പിക്കപ്പട്ടപ്പോള്‍ കുട്ടികള്‍ക്കത് പുതിയൊരനുഭവമായി.ശ്രീ. പി കെ ശ്രീനിയുടെ നേതൃത്വത്തില്‍ നടന്ന ക്ലാസ്സില്‍ 40 ഓളം കുട്ടികള്‍ പങ്കെടുത്തു.20.11.11 നു മൂലാട് HLP സ്കൂളില്‍ നടന്ന പരിപാടിയില്‍ ബാലവേദി കൂട്ടുകാര്‍ക്ക പുറമെ സി എഛ്.സുരേഷ്,അസ്സന്‍കോയ,രാജു,ചാത്തന്‍കുട്ടി,സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Subscribe to:
Post Comments (Atom)
No comments:
Post a Comment