വായനശാല സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍.എല്ലാ മാന്യ വായനക്കാര്‍ക്കും പുതുവത്സരാശംസകള്‍.....

Friday, December 2, 2011

അറിവരങ്ങ്

നവംബര്‍ 20 ഞായര്‍ മൂലാട് ഹിന്ദു L.P സ്കൂളില്‍ ജ്ഞാനോദയ വായന ശാലയുടെ ആഭിമുഖ്യത്തില്‍ അറിവരങ്ങ് സംഘടിപ്പിച്ചു.കോഴിക്കോട് ജില്ല ലൈബ്രറി കൗണ്‍സിലിന്റെ പദ്ധതി പ്രവര്‍ത്തനത്തിന്റെ ഭാഗമായി മൂലാട് ജ്ഞാനോദയ വായനശാല കുട്ടികള്‍ക്ക്ായി അറിവരങ്ങ് സംഘടിപ്പിച്ചു.2011 വര്‍ഷം രസത്ന്ത്ര വര്‍ഷമാണല്ലോ?രസതന്ത്ര സംയുക്തങ്ങളില്ലെങ്കില്‍ നമ്മുടെ ചിരിയും ചിന്തയും സ്വപ്നവും ജീവനും ജീവിതവുമില്ല.രസതന്ത്ര ബോധമുള്ള ഒരു തലമുറ നമുക്ക് ഉണ്ടാവണമെന്ന ലക്ഷ്യത്തോടെയാണ് ബാലവേദി കൂട്ടുകാര്‍ അരിവരങ്ങ് സംഘടിപ്പിച്ചത്.പ്രസ്തുത പരിപാടിക്ക് ശ്രീ ഷാലു.കെ സ്വാഗതം പറഞ്ഞു.ശ്രീ സി.എച്ച് സുരേഷ് (ചെയര്‍ മാന്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി,കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത്)ഉദ്ഘാടനം നിര്‍വ്വഹിച്ചു.ശ്രീ എം.കെ അശോകന്‍ പരിപാടിക്ക് ആധ്യക്ഷം വഹിച്ചു.ശ്രീ എന്‍ അച്ച്യുതന്‍ മാസ്റ്റര്‍ ലൈബ്രറി കൗണ്‍ല്‍ അഗം ആശംസ അര്‍പ്പിച്ചു.ബാല വേദി സെക്രട്ടറി അതുല്‍ കൃഷ്ണ.ബി നന്ദി പറഞ്ഞു.തുടര്‍ന്ന് രസമുള്ള തന്ത്രം രസതന്ത്രം,ശാസ്ത്ര പരീക്ഷണങ്ങള്‍ എന്നീ വിഷയങ്ങളില്‍ ശ്രീ പി.കെ ശ്രീനി ഉണ്ണികുളം ക്ലാസ്സുകള്‍ നയിച്ചു.തുര്‍ന്ന് രസതന്ത്ര ക്വിസ്സും നടത്തി.

No comments:

Post a Comment