സാഗര ഗര്‍ജ്ജനം
അനുസ്മരണം
M K അശോകന്‍ മൂലാട്
ഞങ്ങള്‍ക്കു കൂടുതല്‍ ചിന്തിക്കുവാനായ്
എന്നുമുണര്‍ന്നു പ്രവര്‍ത്തിക്കുവാനുമായ്
ഞങ്ങളില്‍ നിന്നുമകന്നു നിന്നിട്ടൊരു
തറവാട്ടുകാരണോരെന്നപോലെയൊരാള്‍
ഞങ്ങള്‍ തന്‍ ചിന്താ നഭോമണ്ഡലങ്ങളില്‍
എന്നുമുണ്ടാകണേയെന്നു തോന്നിച്ചൊരാള്‍
നമ്മില്‍ നിതാന്തമായ് സാഗരഗര്‍ജ്ജനം
എന്നുമുയര്‍ത്തിയ സാത്വിക ചിന്തകന്‍
മുമ്പേ നടന്നു മറഞ്ഞുപോയ് നമ്മള്‍ക്കു
സുകുമാറഴീക്കോടതെന്നുള്ള ചിന്തകന്‍
മൂലാട് ജ്ഞാനമുദയമീ വായന-
ശാലാ പ്രവര്‍ത്തകര്‍ താങ്കള്‍ തന്നോര്‍ന്നയില്‍
അണിചേര്‍ന്നൊരേക മനസ്സോടെ സാഗര-
ഗര്‍ജ്ജിതന്‍ മുന്നില്‍ നമിപ്പൂ വിനീതനായ്......
No comments:
Post a Comment